കോഴിക്കോട് : റിപ്പോർട്ടർ ചാനലിൽ മാധ്യമ പ്രവർത്തകയായിരുന്ന യുവതി സാമൂഹിക മാധ്യമം വഴി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ആരോപണ വിധേയനായ സ്റ്റാഫ് ക്രിസ്റ്റി എം തോമസിനെ സസ്പെൻറ് ചെയ്ത് മാറ്റി നിർത്തുമെന്ന് റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. സംഭവം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തും.
പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യും. CCTV ക്യാമറ ദൃശ്യങ്ങളും മറ്റ് തെളിവുകളും ഉള്ള പക്ഷം നൽകുമെന്നും
സഹപ്രവർത്തകയെ വിശ്വസിച്ച് അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സഹപ്രവർത്തകയെ കുറ്റപ്പെടുത്തില്ലെന്നും
കേസ് ഒതുക്കില്ലെന്നും റിപ്പോർട്ടർ ടി വിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാറും കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ടിവിയിൽ നിന്ന് രണ്ട് മാസം മുമ്പ് രാജിവെച്ച മാധ്യമപ്രവർത്തക കുറച്ച് ദിവസം മുമ്പ് സ്ഥാപനത്തിലെ ഒരു സ്റ്റാഫിൽ നിന്ന് നേരിട്ട അപമാനം സംബന്ധിച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പെഴുതിയിരുന്നു. ഇന്ന് വ്യക്തിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
