കോഴിക്കോട്: നിപ സ്ഥിരീകരിച്ച രോഗിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി 12 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫറോക്ക് സ്വദേശിയായ 43 കാരനിലാണ് രോഗം കണ്ടെത്തിയത്.
കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.
ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മോധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.
