തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അമര്‍ഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ഹൈക്കമാന്‍ഡ്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി. മന്ത്രിസഭയുടെ ഭാഗമാവണമെന്ന് എഐസിസി രമേശ് ചെന്നിലയോട് ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായ ഉടനെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയിരുന്നു.
നേരത്തെ വി ഡി സതീശന് രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും സംസാരിച്ചു. ജോസഫ് വാഴക്കന്, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ശേഷം ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു. ആഭ്യന്തര വകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനാണ് നീക്കം
