കോഴിക്കോട്: റിപ്പോർട്ടർ ചാനലിൽ നിന്ന് പുറത്തുപോയ മാധ്യമ പ്രവർത്തക സാമൂഹിക മാധ്യമത്തിൽ ഉന്നയിച്ച വിഷയത്തിൽ പരാതി ലഭിച്ചാൽ നടപടിയുണ്ടാവുമെന്നും പരാതിക്കാരിക്ക് പൂർണ്ണ പിന്തുണയും നൽകുമെന്നും മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ. അരുൺകുമാർ പങ്കുവെച്ച സാമൂഹിക മാധ്യമ പോസ്റ്റ് ചുവടെ:
പ്രിയപ്പെട്ടവരെ,
ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രാജിവച്ചു പുറത്തുപോയ ഒരു വനിതാ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ഗൗരവമേറിയതാണ്. എക്സിറ്റ് അഭിമുഖത്തിലോ ICC യ്ക്കു മുന്നിലോ ഒരു പരാതിയും ലഭിച്ചതായി കാണുന്നില്ല. രാജിക്കത്തിൽ പോലും മറ്റൊന്നും ചൂണ്ടികാണിച്ചിട്ടുമില്ല. എങ്കിലും ഞങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനഭവത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാം എന്നാണ് എൻ്റെയും എഡിറ്റോറിയൽ ടീമിൻ്റെയും നിലപാട് . ഡസ്കും ഫ്ലോറും പൂർണമായും സിസിടിവി നിരീക്ഷണത്തിലായതിനാൽ ദൃശ്യങ്ങൾ എടുക്കാനും തെളിവായി തുടർ നിയമ നടപടികൾക്ക് വിധേയമാക്കാനും കഴിയും. സ്ത്രീകൾക്ക് എതിരെയുള്ള ഒരതിക്രമത്തെയും പിന്തുണയ്ക്കില്ല. പോലീസ് സ്റ്റേഷനിലോ അതല്ലെങ്കിൽ HR നോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, എൻ്റെ മെയിലിലോ പരാതി ഇനിയും നൽകാവുന്നതാണ്.എല്ലാ പിന്തുണയും ഉറപ്പു തരുന്നു. Who cares എന്നതായിരിക്കില്ല നിലപാട്.
സ്നേഹം, നന്ദി.
അരുൺ കുമാർ
