കോഴിക്കോട്:ജനുവരി 26 മുതല്‍ കേരളത്തിലെ ക്വാറി ക്രഷര്‍ മേഖല സ്തംഭിക്കും. ഇതരസംസ്ഥാന ഖനന ലോബികളെ സഹായിക്കുന്ന വ്യവസായ വകുപ്പിന്റേയും റവന്യൂ വകുപ്പിന്റേയും നയങ്ങള്‍ക്കെതിരെ ക്വാറി ക്രഷര്‍ മേഖല അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുകയാണെന്ന് മെനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധികൃതരുടെ വികലമായ നയങ്ങള്‍ കാരണം സംസ്ഥാനത്തെ നിര്‍മ്മാണ മേഖല മാസങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലഭ്യത കുറഞ്ഞതോടെ കരിങ്കല്‍ ഉത്പ്പന്നങ്ങളുടെ വിലയും സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യവസായ വകുപ്പിന്റെ പിടിപ്പുകളും,വികലമായ നയങ്ങളും തിരുത്തുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് മൈനിങ് ആന്‍ഡ് ക്രഷിംഗ്ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു പറഞ്ഞു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിയമവിരുദ്ധമായി ക്വാറി ക്രഷര്‍ ഉടമകളെ കോടികള്‍ പിഴ ചുമത്തി പീഡിപ്പിക്കുകയാണ്. വ്യവസായ വകുപ്പ് മന്ത്രിയുടെ അറിവോടെ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധമായ ഈ നടപടികള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് അതാത് കാലത്തെ നിയമം അനുസരിച്ച് മറ്റാരോ ഖനനം ചെയ്ത ഭൂമിക്ക് പോലും അളന്നു തിട്ടപ്പെടുത്തി ലക്ഷങ്ങളും കോടികളും പിഴ ചുമത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 3467 ക്വാറികള്‍ നിയമാനുസൃതം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് നൂറില്‍ ചുവടെ ക്വാറികള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായാണ് എട്ടോളം ജില്ലകളില്‍ ഇപ്പോള്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതുമൂലം സര്‍ക്കാര്‍ ഖജനാവിന് പ്രതിദിനം 15 കോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ട്. എന്നിട്ടും വ്യവസായ മന്ത്രി പാലിക്കുന്ന മൗനം ദുരൂഹമാണ്. വ്യവസായ മന്ത്രിയെയും,റവന്യൂ വകുപ്പ് മന്ത്രിയും തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാലേ വ്യവസായ മേഖല രക്ഷപ്പെടുകയുള്ളൂ. എല്‍.എ. പട്ടയഭൂമിയിലെ ഖനന പ്രവര്‍ത്തന ഉത്തരവില്‍ വ്യവസായികളെയും കര്‍ഷകരെയും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,മതസ്ഥാപനങ്ങള്‍ക്കും ഒരു നീതിയും വ്യവസായികള്‍ക്ക് മറ്റൊരു നീതിയുമാണ് റവന്യൂ മന്ത്രിയുടേത്.
വ്യവസായ വകുപ്പിന് കീഴിലുള്ള ജിയോളജി ഓഫീസിലുംമന്ത്രിയുടെ മൂക്കിനു താഴെയുള്ള ജിയോളജി ഡയറക്ടറേറ്റിലും ഒന്നും നടക്കുന്നില്ല.വര്‍ഷങ്ങളായി ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.ഇതുമൂലം വ്യവസായികള്‍ക്ക് ലക്ഷങ്ങളും കോടികളുമാണ് നഷ്ടപ്പെടുന്നത്.
നിരവധി തവണ വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷന് നിവേദനം നല്‍കിയതാണ്. എന്നാല്‍ രേഖാമൂലം തന്ന ഉറപ്പുകള്‍ പോലും പാലിക്കാതെ കേരളത്തിലെ ക്വാറി, ക്രഷര്‍ വ്യവസായികളെ കബളിപ്പിക്കുന്ന വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നിലപാടിനെതിരെ അസോസിയേന്‍ ശക്തമായ സമത്തിനിറങ്ങുകയാണെന്ന് എം.കെ. ബാബു പറഞ്ഞു. ജനുവരി പതിനെട്ടാം തീയതി എറണാകുളത്ത് വ്യവസായ നിര്‍മ്മാണ മേഖലയിലെ മുഴുവന്‍ സംഘടനകളുടെയും വിപുലമായ യോഗം ചേര്‍ന്ന് സമരസമിതിക്ക് രൂപം നല്‍കും.2026 ജനുവരി 26 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടി നിര്‍മ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരപരിപാടികള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എംസി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി തോപ്പില്‍ സുലൈമാന്‍,സംസ്ഥാന സെക്രട്ടറി കെ.പി ഔസേപ്പ്, വൈസ് പ്രസിഡണ്ട് പി.ജെ ജോഷി,ജി.ലാല്‍ ,എന്‍.വി.പൗലോസ് കുട്ടി, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.
