കോഴിക്കോട് : കെ എസ് ആർ ടി സി ബസ്സിൽ സൗജന്യ യാത്രയെ ആശ്രയിക്കുന്ന സ്ത്രീകളെ അവഹേളിച്ച ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെതിരെ വ്യാപകമായ പ്രതിഷേധം.
കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അതേസമയം അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. സർക്കാർ സ്കൂളുകളിൽ പോലും സ്ത്രീകൾ കുട്ടികളെ വിടില്ല. അസുഖം വന്നാലോ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാറിൻ്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ മന്ത്രി അപമാനിച്ചിരിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം. ഉറങ്ങിക്കിടക്കുന്ന ആളെ ‘സദ്യ തരാം’ എന്ന് പറഞ്ഞു വിളിച്ചെഴുന്നേൽപ്പിച്ചിട്ട് നേരെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന രീതിയാണ് ഗതാഗതവകുപ്പ് മന്ത്രി സ്വീകരിച്ചതെന്ന് മുൻ ധനകാര്യ മന്ത്രി പി രാജീവ് പറഞ്ഞു.
ലജ്ജകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് ചിന്ത ജെറോം പറഞ്ഞു. മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രിതകരിച്ചു. സൗജന്യ യാത്രയെ താനടക്കം സ്വാഗതം ചെയ്തിരുന്നു. മന്ത്രി പ്രതികരണം തിരുത്തണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.
അതേ സമയം, സി പി ജോണിൻ്റെ വിവാദ പരാമർശത്തിനെതിരെ ഭരണപക്ഷ മന്ത്രിമാരും പ്രതികരിച്ചു. ബസില്‍ സര്‍ക്കാര്‍ നല്കിയ അവകാശമാണ് സൗജന്യയാത്രയെന്ന് കെ മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളില്‍ വരാന്തയില്‍ കിടത്തി ചികിത്സിക്കാറില്ലെന്നും അത്തരം രീതി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ അഭിപ്രായം സർക്കാറിൻ്റെ നിലപാടല്ലെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു.
