ഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണെന്ന് സി ബി ഐ കണ്ടെത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച വിഷയ വിദഗ്ധർ രഹസ്യ സ്വഭാവമുള്ള ചോദ്യപേപ്പറുകൾ ചോർത്തുകയും, ഇടനിലക്കാരുടെ ശൃംഖല വഴി വൻ തുകയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് കൈമാറുകയുമാണ് ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡൽഹിയിലെ റൗസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 13 പേരെ പ്രതിചേർത്തിട്ടുണ്ട്. എൻ ടി എ നിയോഗിച്ച മൂന്ന് വിഷയ വിദഗ്ധരും ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പറുകൾ അനധികൃതമായി കൈക്കലാക്കുകയും, ഇടനിലക്കാരുടെ ശൃംഖല വഴി അവ കൈമാറുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, എൻടിഎ നിയോഗിച്ച മൂന്ന് വിഷയ വിദഗ്ധരടക്കം 13 പേരെ പ്രതികളാക്കിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പറുകൾ അനധികൃതമായി കൈക്കലാക്കുകയും, ഇടനിലക്കാരുടെ ശൃംഖല വഴി അവ കൈമാറുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ ആരോപണം. ബോട്ടണി വിദഗ്ധ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് ഹവൽദാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മൂന്ന് വിദഗ്ധർ.
സിബിഐയുടെ കണ്ടെത്തൽ പ്രകാരം, ഇവർ നീറ്റ്-യുജി പരീക്ഷയുടെ രഹസ്യ സ്വഭാവമുള്ള ചോദ്യങ്ങൾ ചോർത്തുകയും, തുടർന്ന് ഉദ്യോഗാർത്ഥികളിലേക്ക് എത്തുന്നതിന് മുൻപായി കോച്ചിംഗ് സെന്റർ നടത്തിപ്പുകാർക്കും ഇടനിലക്കാർക്കും ഇടയിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത , അഴിമതി നിരോധന നിയമം, പബ്ലിക് എക്സാമിനേഷൻസ് നിയമം – 2024 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
