കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ താൻ സജീവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആലപ്പുഴയിലെ ജനങ്ങൾ ജയിപ്പിച്ചു വിട്ടയാളാണ് താൻ. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂർണമായും പ്രവർത്തിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയെ താഴേയിറക്കാനെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
എന്നാൽ കെ.സി. വേണുഗോപാലിൻ്റെ പ്രസ്താവനയോട് താല്പര്യമില്ലാത്ത വിധത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ഇന്ന് റെഡ് അലർട്ടാണ് മഴയുണ്ടാകുമോ എന്നായിരുന്നു ഇതേ കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് വി.ഡി. സതീശൻ പ്രതികരിച്ചത്.
പി.എം ശ്രീ പദ്ധതിയില്‍ കേരളം ചേരുന്നതിലും ഇരുവര്‍ക്കും ഭിന്നനാഭിപ്രായമാണുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പദ്ധതിയില്‍ ചേരുന്നതിനെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എതിര്‍പ്പ് പ്രകടിപ്പിക്കാതെയാണ് പ്രതികരിച്ചത്.
കേരളത്തിൽ കഴിഞ്ഞ കുറെ നാളുകളായിട്ട് ബിജെപി-സിപിഎം ഡീലിന്റെ ഓരോ ഘടകങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്, അതിൽ ഒന്നാണ് പിഎം ശ്രീ പദ്ധതി’ എന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. കേന്ദ്രത്തിന്റെ ഫണ്ടല്ലേ, കളയേണ്ടതില്ലല്ലോ എന്നും വര്‍ഗീയ അജന്‍ഡയുള്ള നിബന്ധന പാലിക്കാതിരുന്നാല്‍ മതിയെന്നും വി.ഡി.സതീശന് പറഞ്ഞു.
