കോഴിക്കോട്: താമരശ്ശേരിയിൽ ഫ്രഷ്കട്ട്അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. പ്രതിഷേധക്കാർ പ്ലാന്റിന് തീയിട്ടു.
ഫ്രഷ്കട്ട് സ്ഥാപനത്തിന്റെ കട്ടിപ്പാറയിലെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധം. പൊലീസ് ലാത്തിച്ചാർജിൽ സമരക്കാർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാരുടെ കല്ലേറിൽ കോഴിക്കോട് റൂറൽ എസ്പി അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
കോഴിമാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് ഇന്നാലെ വെെകീട്ട് നാട്ടുകാർ പ്രതിഷേധിച്ചത്. തീവെപ്പില്‍ ഏഴോളം വാഹനം കത്തി നശിച്ചു.
താമരശ്ശേരി സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ.
ഫ്രഷ് കട്ടിനു മുന്നിൽ നടന്ന അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. പൊലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ല. അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും യതീഷ് ചന്ദ്ര പറഞ്ഞു.
