സമാധാനത്തിനുള്ള നോബൽ പ്രൈസ്
വെനിസ്വേലയിലെ രാഷ്ട്രീയ പ്രവർത്തകയും വ്യാവസായിക എഞ്ചിനീയറുമായ
മരിയ കൊറിന മച്ചാഡോക്ക്.
നിലവിൽ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവാണ്. 2011 മുതൽ 2014 വരെ വെനിസ്വേല ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും സ്വേഛാധിപത്യത്തിനെതിരെയുള്ള പോരാട്ടവും പരിഗണിച്ചാണ് ബഹുമതി.
സമാധാനത്തിന് നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്കാരം.
പ്രമുഖ സ്റ്റീൽ ബിസിനസുകാരനായ ഹെൻറിക് മച്ചാഡോ സുലോഗയുടെയും സൈക്കോളജിസ്റ്റായ കൊറിന പാരിസ്കയുടെയും മകളാണ്.
മച്ചാഡോ ആൻഡ്രസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും കാരക്കാസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സൂപ്പീരിയോസ് ഡി അഡ്മിനിസ്ട്രേഷനിൽ (IESA, ബിസിനസ് സ്കൂൾ) ഫിനാൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2009 ൽ യേൽ യൂണിവേഴ്സിറ്റിയുടെ വേൾഡ് ഫെലോസ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് ട്രംപും താൻ നോബൽ പ്രൈസിന് അർഹനാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ ലോകം ആകാംക്ഷയോടെയാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബൽ പ്രൈസ് പ്രഖ്യാപനം കാത്തിരുന്നത്. 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചത്. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമായിരുന്നു. ഇന്ത്യ- പാക് യുദ്ധവും ഗാസ വെടിനിര്‍ത്തലും ട്രംപ് ഉയര്‍ത്തികാണിച്ചിരുന്നു.
338 നാമനിർദേശങ്ങളാണ് ഇത്തവണത്തെ നൊബേലിന് എത്തിയത്. ഇതിൽ 244 വ്യക്തികളും അവശേഷിക്കുന്നവ സംഘടനകളുമായിരുന്നു. ഫ്രാൻസിസ് മാർപാപ്പ, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
