കോഴിക്കോട് : സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചു വന്ന സേവന സംവിധാനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. വിവിധ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടകളിൽ ലഭ്യമാക്കുന്ന കേന്ദ്ര രീതിയുടെ പിന്തുടർച്ചയായാണ് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാതിരുന്നാൽ കേന്ദ്ര സഹായം നഷ്ടമാകുമെന്ന കാരണവും ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നുണ്ട്.
ക്ഷേമ പെൻഷനുകൾ അതാത് വ്യക്തികളുടെ കയ്യിൽ നേരിട്ട് എത്തിക്കുന്നതിന് ഇടതുമുന്നണി സർക്കാരാണ് സംവിധാനമൊരുക്കിയിരുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് ഇത് നടപ്പാക്കിയിരുന്നത്. പെൻഷൻ പറ്റിക്കൊണ്ടിരുന്നവർക്ക് ഏറെ സഹായകമായിരുന്നു ഈ സംവിധാനം.
ക്ഷേമ മേഖലയിൽ നിന്ന് പിൻവലിയുന്ന കേന്ദ്ര നിലപാടിന് കൂട്ടുനിൽക്കുന്ന നടപടിയാണ് സർക്കാറിൻ്റേതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
