പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതുഅവധി ദിനങ്ങളിലും തെരഞ്ഞെടുക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായിരിക്കും ക്ലാസുകള്‍. പത്താംതരം തുല്യത അധ്യാപകര്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അതത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. തെരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് ഓണറേറിയവും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ കോഓഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്, ജില്ലാ പഞ്ചായത്ത് ഭവന്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് -20 വിലാസത്തില്‍ നവംബര്‍ ഒന്നിനകം അപേക്ഷിക്കണം. പത്താംതരം തുല്യതക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറിയില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലുമാണ് ക്ലാസുകള്‍.
ക്യാമ്പ് ഫോളോവര്‍ നിയമനം
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവര്‍ (വാട്ടര്‍ കാരിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ബറ്റാലിയന് ആസ്ഥാനത്ത് അഭിമുഖം നടത്തും. 59 ദിവസത്തേക്ക് മാത്രമായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ അന്നേ ദിവസം അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ട് ഹാജരാകണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്ഗണനപ്രകാരമായിരിക്കും നിമനം നല്‍കുക. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിദിനം 710 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി വേതനം 19,170 രൂപ ആയിരിക്കും. ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0487 2328720.
സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ നിയമനം
രാജ്യത്ത് സിവില്‍ ഡിഫന്‍സിലേക്ക് ഓരോ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കും. ദുരന്തമുഖത്തും സന്നദ്ധപ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന്മുകളില്‍ പ്രായമുള്ളവര്‍ക്ക് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴ് ദിവസത്തെ പരിശീലനംനല്‍കും. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡും വിതരണംചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിമുക്ത ഭട•ാര്‍ക്കും അംഗമാകാം.
വിവരങ്ങള്‍ക്ക്: ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. അഗ്നിരക്ഷാനിലയത്തിന്റെ പേരും ഫോണ്‍ നം: കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476-2620555, ശാസ്താംകോട്ട- 9497920058, 0474-2835101, കുണ്ടറ-9497920050, 0474-2522490, കൊട്ടാരക്കര-9497920060, 0474-2650500, പുനലൂര്‍ -9497920052, 0475 2222701, പത്തനാപുരം-9497920279, 0475 2325701, കടയ്ക്കല്‍ – 9497920054, 0474 2425288, പരവൂര്‍ -9497920056, 0474 2518101.
