കൊച്ചി: പീഡന പരാതിയിൽ പൊലീസ് അന്വേഷിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തി തിരിച്ചു വരാനുള്ള അവസരമാണ് സസ്പെൻഷൻ. ഇക്കാര്യത്തിൽ അതിനുള്ള സ്കോപ്പില്ല.രാഹുലിനെതിരെ പരാതികൾ സർക്കാറിന് മുന്നിലും പാർട്ടിക്ക് മുന്നിലുമുണ്ട്. പൊക്കിൾ കൊടി ബന്ധം മുറിക്കാൻ സമയമായി.

പാർട്ടി ഏൽപ്പിച്ച ചുമതല ജനങ്ങളെ സേവിക്കാനാണ്. മതിലു ചാടാനല്ല. പുകഞ്ഞ കൊള്ളി പുറത്ത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും ആദ്യം വേണ്ടത് സദാചാരമാണ്. പാർട്ടിയുടെ സൽപ്പേര് സംരക്ഷിക്കപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
