ചേളന്നൂർ: നിറഞ്ഞ ആവേശത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എലത്തൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ. കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുൻ എം എൽ എ യും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി പി ബാലൻ വൈദ്യരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു കൊണ്ടാണ് അദ്ദേഹം മണ്ഡല പര്യടനം ആരംഭിച്ചത്.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ,എൻ സി പി മണ്ഡലം പ്രസിഡന്റ് എം പി സജിത്ത്കുമാർ , ടി കെ സോമനാഥൻ , ടി പി വിജയൻ , എൻ രമേശൻ , എൻ പ്രേമരാജൻ, ഇ ശശീന്ദ്രൻ, സി പി ബിജു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു, ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന മേനെ പടിക്കൽ എന്നിവർ സംസാരിച്ചു. എൽ ഡി എഫ് മണ്ഡലം കൺവീനർ കെ എം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
തുടർന്ന് നന്മണ്ടയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കക്കോടിയിൽ സമാപിച്ചു. റോഡ് ഷോക്ക് എൽ ഡി എഫ് നേതാക്കളായ മാമ്പറ്റ ശ്രീധരൻ കെ എം രാധാകൃഷ്ണൻ ,എം പി സജിത്ത് കുമാർ , ടി.വി നിർമ്മലൻ, എം പി ജനാർദ്ദനൻ മാസ്റ്റർ, രാധാകൃഷ്ൻ നമ്പൂതിരി എന്നിവർ അനുഗമിച്ചു.
