കോഴിക്കോട് : എം എൻ കാരശ്ശേരിയുടെ പേര് വെച്ച് ജന്മഭൂമി പത്രത്തിൽ ലേഖനം. താൻ അങ്ങനെയൊരു ലേഖനമെഴുതിയിട്ടില്ലെന്ന് കാരശ്ശേരി. എം എൻ കാരശ്ശേരിയുടെ പേരും ഫോട്ടോയും സഹിതമാണ് ലേഖനം അച്ചടിച്ചു വന്നിരിക്കുന്നത്.
അലിഗഢിൽ 38 വർഷത്തെ മലയാള സാധന എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അലിഗഢിൽ നിന്ന് റിട്ടയർ ചെയ്യുന്ന പ്രൊഫസറെ കുറിച്ചുള്ളതാണ് ലേഖനം.
ജന്മഭൂമി പത്രത്തിൽ എം എൻ കാരശ്ശേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പ് വന്നിരുന്നു. ഈ പോസ്റ്റിനടിയിലാണ് ലേഖനം തൻ്റേതല്ലെന്ന് പറഞ്ഞ് എം എൻ കാരശേരി കമൻ്റ് ചെയ്തിരിക്കുന്നത്.

ലേഖനം താൻ എഴുതിയതല്ല എന്നും ലേഖനകർത്താവ് സ്വയം എഴുതിയ ലേഖനം
തൻ്റെ പേര് വെച്ച് അച്ചടിച്ചുവന്നതാണെന്നും എം എൻ കാരശ്ശേരി പറയുന്നു. ഇക്കാര്യം ലേഖന കർത്താവ് തന്നെ വിളിച്ച് അറിയിച്ചിട്ടുള്ളതാണ്. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.ഞാൻ ജന്മഭൂമി കാണാറില്ല. ഈ ലേഖനവും കണ്ടിട്ടില്ല.തിരുത്ത് കൊടുക്കാൻ ജന്മഭൂമിക്കാരോട് പറയണമെന്ന്ഏല്പിച്ചിരുന്നു. ആ പത്രത്തിൽ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും എം എൻ കാരശ്ശേരി വ്യക്തമാക്കി.
