ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും അത് ഉറപ്പക്കാൻ ഏതറ്റവരെയും പോകുമെന്നും അമ്മയുടെ പ്രസിഡണ്ട് ശ്വേത മേനോൻ. ഭയപ്പെടുകയോ നിശ്ശബ്ദയാകുകയോ കീഴടങ്ങുകയോ പിൻമാറുകയോ ചെയ്യില്ല.
അമ്മയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ അപവാദപ്രചരണം നടത്തുന്നവരോടുള്ള അഭ്യർഥന.
മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.
അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി ഇന്നും മനസ്സിലായിട്ടില്ല.
ആർക്കെങ്കിലും അതിൻ്റെ യുക്തി വിശദീകരിക്കാനാകുമോ.
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല.
ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ചർച്ച ചെയ്യപ്പെടുന്നില്ല. എൻ്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണ വിധേയരായ പവർ ഗ്രൂപ്പിനെതിരെയാണ്. അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ചോദ്യമുയർത്തിയതിൻ്റെ പേരിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും ശ്വേത മേനോൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
