മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് പബ്ലിക് റിലേഷൻസ് വകുപ്പാണ് മീഡിയ റൂമിൽ ക്യാമറ സ്ഥാപിച്ചത്. സംഭവം വിവാദമായ തോടെ അധികൃതര്‍ ക്യാമറ നീക്കം ചെയ്തു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ അനിഷ്ടകരമായ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ ക്യാമറയിൽ പകർത്താനായിരുന്നു നിർദ്ദേശം. പ്രളയ ദുരിതാശ്ചാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകാതെ മുഖ്യമന്ത്രി മലപ്പുറത്ത് സൽക്കാരത്തിൽ പങ്കെടുത്തതും ഭാര്യാപിതാവിനെ സന്ദർശിക്കാൻ ഹെലികോപ്ടറിൽ യാത്ര ചെയ്തതും മറ്റും മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ദേശാഭിമാനിയുടെയും കൈരളിയുടേയും റിപ്പോർട്ടർമാരെ മുഖ്യമന്ത്രി എടുത്തു പറഞ്ഞ് വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റിപ്പോർട്ടർമാരെ ക്യാമറയിൽ പകർത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശിച്ചത്.
