ചേമഞ്ചേരി: പ്രമുഖ നാടകകൃത്തും അഭിനേതാവും തിരുവങ്ങൂരിലെ കലാ സാംസ്കാരികരംഗത്ത് അര നൂറ്റാണ്ടിലേറെ കാലത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ ടി സി സുരേന്ദ്രൻ മുതിരക്കാലയിൽ (77) നിര്യാതനായി.
ഭാര്യ തങ്ക ടി.സി. മക്കൾ : സും താഖ് ജയ്സിൽ റിഷി നോവ്, സുംഷിതാഖ് ലിയോഫർദ് ജിഷിനോവ് ,സുന്നഫ്താഖ് ഫ്ളാ വേൽ നൂൺ ഖര സിനോവ്.
മരുമക്കൾ: ശ്രുതി, പ്രജിത, അനേന. സഹോദരർ : പരേതനായ മുതിരക്കാലയിൽ വേലായുധൻ . പരേതനായ രത്നാകരൻ.
1974 – 75 ൽ രൂപീകരിച്ച ഫെയിംസ്പോ തിയേറ്റഴ്സിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. തിരുവങ്ങൂരിലെ വേണു എൻ , ശിൽപ്പി ബാലൻ, രാജു കൂളൂർ, ഷഫീഖ്,എടവന ദാമു തുടങ്ങി ഒട്ടനവധി ചെറുപ്പക്കാരെ അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത് സുരേന്ദ്രനാണ്. പഴയ കാലത്തെ പൊറാട്ട് നാടകങ്ങളിൽ തുടങ്ങിയതാണ് കലാ പ്രവർത്തനം. ഗാനഗന്ധർവ്വൻ യേശുദാസിനെപ്പോലെയുള്ള പ്രമുഖരെ തിരുവങ്ങൂരിലെത്തിക്കാനും വിളയിൽ വത്സല വി എം കുട്ടി ടീമിന്റ മാപ്പിള ഗാനമേള, നിരവധി നാടകങ്ങൾ എന്നിവക്ക് വേദിയൊരുക്കാനും നേതൃത്വം നൽകി. മക്കൾക്ക് വ്യത്യസ്തമായ പേര് നൽകിയതിലൂടെ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാന നാളുകളിൽ ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
