കോഴിക്കോട്: വെള്ളിപറമ്പിൽ ലഹരിക്ക് അടിമയായ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)മരിച്ചത്.പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകൻ അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിചെങ്കിലു ജീവൻ രക്ഷിക്കാനായില്ല.
മകൻ സ്ഥിരം മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു. ഇന്നലെ രാത്രിയിൽ വഴക്കുണ്ടായതിനെ തുടർന്ന് അച്ഛൻ ഇടപെട്ടതിനിടയിലാണ് മർദ്ദനമുണ്ടായത്. പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അഭിരാം പൊലീസ് കസ്റ്റഡിയിലാണ്.
