കണ്ണൂർ: പതിനൊന്ന് ദിവസമായി കണ്ണൂർ പെരിങ്ങത്തൂരിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട്. ഓഗസ്ത് എട്ടിനാണ് താൻ കാശിക്ക് പോകുന്നു എന്ന ഒരു കുറിപ്പെഴുതി വെച്ച് അവൻ വീട് വിട്ടിറങ്ങിയത്. ഗെയിമിംഗ് കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അച്ഛൻ വാങ്ങിവെച്ചതിൽ പ്രതിഷേധിച്ചാണ് അവൻ നാടുവിട്ടതെന്നാണ് പറയപ്പെടുന്നത്.
അമ്മയുടെ മരണത്തിന് ശേഷം ശിവസൂര്യയുടെ അനിയത്തിയും അച്ഛനും വീട്ടിൽ തനിച്ചാണ്. അവർ ശിവ സൂര്യയ്ക്കായി കണ്ണുനട്ട് കാത്തിരിപ്പാണ്.
തലശ്ശേരി എ എസ് പി ഡോ. നന്ദഗോപൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം തുടരുന്നുണ്ട്. തലശ്ശേരി, മാഹി റെയിൽവെ സ്റ്റേഷനുകളിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല . മൈസൂർ, ബാംഗ്ളൂർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ശിവ സൂര്യയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചുവടെയുള്ള നമ്പറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
𝟗𝟓𝟔𝟕𝟓𝟒𝟏𝟕𝟐𝟏, 𝟗𝟖𝟒𝟕𝟓𝟐𝟎𝟏𝟑𝟔, 𝟖𝟗𝟒𝟑𝟐𝟒𝟒𝟏𝟒𝟔
ദയവായി ഈ വാർത്ത എല്ലാ വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ ഒരു ഷെയർ ശിവസൂര്യയെ അവന്റെ അച്ഛന്റെ അടുത്ത് തിരികെ എത്തിച്ചേക്കാം.
