കോഴിക്കോട്: കോഴിക്കോട് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പൂർവ വിദ്യാർഥി സാംസ്കാരിക കൂട്ടായ്മ സർഗ ജാലകത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജിലെ പൂർവ വിദ്യാർഥികളായ വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ച് അവലോകനം സംഘടിപ്പിച്ചു.
ഗവ. ട്രെയിനിങ് കോളേജ് സെമിനാർ ഹാളിൽ ഡോ. അനിൽ ചേലേമ്പ്ര ഉൽഘാടനം ചെയ്തു. ഇ എം രാധാകൃഷ്ണൻ അധ്യക്ഷനായി. എം. ആലിക്കോയ, ഒ കെ വാസു, ഹാം റേഡിയോ ഗിന്നസ് ബുക്ക് ജേതാവ് സനിൽദീപ്, ഹിന്ദി വിവർത്തന സാഹിത്യത്തിനുള്ള നാഥാലി പുരസ്കാരം നേടിയ ഡോ. ആർസു. ഉള്ളൂർ സാഹിത്യ അക്കാദമി ഫോക്ലോർ പുരസ്കാരം നേടിയ കെ ടി ഗോപാലൻ മാസ്റ്റർ, എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ ഗ്രേസി മോഹൻദാസ് സ്വാഗതവും ബാലു പൂക്കാട് നന്ദിയും പറഞ്ഞു.
ഡോ. ആസാദ് മലയാറ്റിൽ രചിച്ച ആൺ അതിരും പെൺ കതകും- എഴുത്തുകാരി പ്രീത ജെ പ്രിയദർശിനിയും, ബാലു പൂക്കാട് എഴുതിയ പക്ഷിയായി മാറിയ പെൺകുട്ടി – മാധ്യമ പ്രവർത്തകൻ എ സജീവനും, കെ ടി ഗോപാലൻ രചിച്ച ആത്മാവിൻ്റെ നിറങ്ങൾ – ഡോ എം പി വാസുവും അവലോകനം ചെയ്തു. ഡോ. ആർസുവിൻ്റെ ആത്മകഥ അനാഥാലയത്തിൽനിന്ന്വി ശ്വവിദ്യാലയത്തിലേക്ക് – ഗ്രേസി മോഹൻദാസും, സന്തോഷ് കുമാർ എ വി രചിച്ച വിദേഹി- പി എസ് കൃഷ്ണകുമാറും , പ്രീത ജെ പ്രിയദർശിനി എഴുതിയ പെൺ ആൾ -ഡോ. സോണിയ ഇ. പ യും , കെ കെ സന്തോഷ് രചിച്ച എം ടി കാലത്തിൻ്റെ കാൽപ്പാടുകൾ – ബി കെ ഗോകുൽ ദാസും അവലോകനം ചെയ്തു.
സന്ധ്യ ആർ കെ യുടെ കവിതാസമാഹാരം വാതിലിനപ്പുറത്തെ ആകാശം – ദീപക് നാരായണനും ,ക്ഷേമ കെ തോമസ് രചിച്ച അകലങ്ങളുടെ ആലിംഗനം- സന്ധ്യ ആർ കെ യും ,ദിലീപ് കിഴൂർ എഴുതിയ ദൈവത്തിൻ്റെ ഇറച്ചി – ദയാനന്ദനും അവലോകനം ചെയ്തു.
ഫിഫ ലോകകപ്പ് ഫുട്ബോൾ ക്വിസിൽ ദയാനന്ദൻ ഒന്നാം സ്ഥാനവും പി പി ദിവാകരൻ രണ്ടാം സ്ഥാനവും നേടി. സീനിയർ എ ഗ്രേഡ് റഫറി കെ.സി.രവീന്ദ്രനാഥ് ക്വിസ് നയിച്ചു. പ്രശസ്ത ഗായകൻ മഹ്റൂഫ്, പി.സർഗ, സി ബാബുരാജ്, ഒ കെ വാസു, പി പി ദിവാകരൻ, കെ ദിലീപ്, ,ഡോ. എം പി വാസു, ഗ്രേസി മോഹൻദാസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

