കൊച്ചി: തൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ ആദിലയും നൂറയും താൻ ക്ഷണിക്കാതെയാണ് പങ്കെടുത്തതെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട മലബാർ ഗോൾഡ് ഗ്രൂപ്പിലെ എ.കെ ഫൈസലിനെതിരെ പ്രശസ്ത നടിയും മറിമായം സീരിയൽ താരവുമായ സ്നേഹ ശ്രീകുമാർ.
ഫൈസൽ പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. ഇക്കൂട്ടത്തിൽ ആദിലയും നൂറയും ഉണ്ടായിരുന്നു. ഇവരോടൊപ്പം ഫൈസൻ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒരു കോണിൽ നിന്ന് പ്രതിഷേധമുയർന്നു. ഇതേ തുടർന്ന് ഇരുവരേയും തള്ളിപ്പറഞ്ഞു കൊണ്ട് ഫൈസൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.

ഈ നിലപാടിനെതിരെയാണ് സ്നേഹ ശ്രീകുമാറിൻ്റെ കുറിപ്പ്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ:
‘പ്രിയപ്പെട്ട മലബാർ ഫൈസൽക്കനോട് ; പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം. നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ചിലപ്പോൾ ഒരുപാട് ഉണ്ടാകും, പക്ഷെ അതുകൊണ്ടൊന്നും ന്യായീകരിക്കാൻ പറ്റുന്നതല്ല ഇന്ന് കാണിച്ച വൃത്തികേട്. 2പെൺകുട്ടികളെ വീട്ടിൽ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നത് അല്ല. സ്വന്തമായി ജോലിയെടുത്തു, അന്തസായി ജീവിക്കുന്ന ആദിലക്കും നൂറക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല.അവർക്കു വ്യക്തമായ തീരുമാനം ഉള്ളവർ ആണ്. അല്ലാതെ വിളിക്കുകയും, ഷേക്ക് ഹാൻഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന double stand എടുക്കുന്ന രീതിയല്ല.. പ്രിയപ്പെട്ട ആദില നൂറ നിങ്ങളെ ഞാൻ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നു ഞങ്ങടെ സ്നേഹഭവനത്തിലേക്കു അവിടെ ലിഫ്റ്റോ, പരിചാരകരോ, 150type ഫുടൊ ഉണ്ടാവില്ല. ഒന്നുറപ്പു തരാം സ്നേഹം നിറഞ്ഞ കുറച്ചു സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളിപ്പറയാത്ത ഞങ്ങടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം .
.. ഇത്തവണത്തെ ബിഗ്ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാൾ വലിയ കളികൾ പുറത്താണ് നടക്കുന്നത് .we love Adhila and Noora.
ഇതിന്റെ അടിയിൽ വന്നു comment ഇടുന്ന പ്രിയ സുഹൃത്തുക്കളോട്, ഞാൻ ആരുടേയും PR അല്ല. ഞാൻ പറഞ്ഞത് എന്ത് സാഹചര്യത്തിൽ ആണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു.
