കോഴിക്കോട് : ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന ‘ബിയോണ്ട് വേർഡ്സ് ‘ (വാക്കുകൾക്കുമപ്പുറം ) വാർത്താ ചിത്ര പ്രദർശനം ആഗസ്ത് 9 ന് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. രാവിലെ 11.30 ന് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്ടെ മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ മികച്ച ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. വ്യത്യസ്ത കാലങ്ങളിൽ വാർത്തകളിൽ നിറഞ്ഞതും വായനക്കാരുടെ മനസ്സിൽ പതിഞ്ഞതുമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന പ്രദർശനം ആഗസ്റ്റ് 23 ന് സമാപിക്കും.
