വടകര: നാദാപുരത്ത് യുവാവിനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നിഗിലേഷ് ( 31 ) ആണ് മരണപ്പെട്ടത് .
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാദാപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
