കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ഒ പി ടിക്കറ്റിന് ക്യൂ നിൽക്കാതെ ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് .
പെർമനന്റ് ഐ പി നമ്പറും, ഓൺലൈൻ ബുക്കിംഗ് ഉൾപ്പെടെയുള്ള സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ
രോഗികൾക്ക് ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, ഓൺലൈനായി ഐ പി അഡ്രസ്സ് ക്രിയേറ്റ് ചെയ്യാനും,സംശയങ്ങൾ ദുരീകരിക്കാനും ഡി.വൈ.എഫ്. ഐ ജില്ലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഒ പി കൗണ്ടറിനു സമീപവും, സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിക്ക് സമീപവുമാണ് ഹെൽപ് ഡസ്ക് ആരംഭിച്ചിട്ടുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ,ടൗൺ ബ്ലോക്ക് സെക്രട്ടറി ആർ ഷാജി, പ്രസിഡന്റ് എം സിനാൻ ഉമ്മർ, ജില്ലാ കമ്മിറ്റി അംഗം ഫഹദ് ഖാൻ, ആഷിൻ, ഷബീർ എന്നിവർ നേതൃത്വം നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ ഹെല്പ് ഡസ്കിന്റെ സേവനങ്ങൾ തുടരും എന്ന് ജില്ലാ ഭാരവാഹികൾ അറീച്ചു.
