അത്തോളി: ജിവിഎച്ച്എസ് അത്തോളി സ്കൂളിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 31 -10-25 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ‘ആവശ്യമായ രേഖകൾ സഹിതം സ്കൂൾ ഓ ഫീസിൽ ഹാജരാകേണ്ടതാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ്
വാര്‍ഡ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് : മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കും. 30 ഒഴിവുകളിലേക്കാണ് നിയമനം. 58 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ നടക്കും. തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാര്‍ഡ്, സന്നദ്ധ സംഘടനകളില്‍ അംഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവയുമായി എത്തണം. ഫോണ്‍: 0495 2350475.
ഭിന്നശേഷി സംവരണം: ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മാനേജര്‍മാര്‍ വിട്ടുനല്‍കിയ തസ്തികകളുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെയും വിവരങ്ങള്‍ സമന്വയ സൈറ്റില്‍ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ അവരുടെ മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നവംബര്‍ ഏഴിനകം ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുകയും ലഭ്യമായ ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന് നല്‍കുകയും വേണം. സാങ്കേതിക പ്രയാസങ്ങളുണ്ടെങ്കില്‍ തൊട്ടടുത്ത ജില്ല/ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 9447874673, 9495547892.
ഉദയം പദ്ധതിയില്‍ ഒഴിവുകള്‍
ഉദയം പദ്ധതിയില്‍ കെയര്‍ടേക്കര്‍, മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള, 2025 നവംബര്‍ ഒന്നിന് 55 വയസ്സ് കവിയാത്തവര്‍ക്ക് കെയര്‍ടേക്കര്‍ തസ്തികയിലേക്കും ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് ആറുമാസ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഹിന്ദി, ഇംഗ്ലീഷ്, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിവ് അഭികാമ്യം. കോഴിക്കോട് കോര്പറേഷന് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റയും വിദ്യാഭ്യാസ-പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി നവംബര്‍ നാലിന് ഉച്ചക്ക് രണ്ടിന് ചേവായൂര്‍ ഉദയം ഹോമില്‍ (ഗവ. ത്വക് രോഗാശുപത്രി ക്യാമ്പസ്) എത്തണം. ഫോണ്‍: 9207391138. കൂടുതല്‍ വിവരങ്ങള്‍ https://www.udayam.kerala.gov.in/ ല്‍ ലഭിക്കും.
പ്രതീക്ഷാ ഭവനിലേക്ക്
അപേക്ഷ ക്ഷണിച്ചു
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്, പുണ്യഭവന്‍ എന്നീ സ്ഥാപനങ്ങളില്‍ ഇംഹാന്‍സിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് സൈക്യാട്രിസ്റ്റ്, പ്രോജക്ട് കോഓഡിനേറ്റര്‍ കം സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, വൊക്കേഷണല്‍ ട്രെയ്നര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നീ തസ്തികകളില്‍ കരാറില്‍ നിയമനം നടത്തും. അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11ന്. വിശദവിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2359352.
ഒപ്റ്റോമെട്രിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ (ആഴ്ചയില്‍ ഒരു ദിവസം മാത്രം) ഒപ്റ്റോമെട്രിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി ഒപ്റ്റോമെട്രി. പ്രായപരിധി: 45 വയസ്സ്. കൂടിക്കാഴ്ച നവംബര്‍ ആറിന് രാവിലെ 10.30ന് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0495 2460724.
