തൃശൂർ: കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ കവിതകളുടെ സമാഹാരം ‘കവിതായനം’ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി. അബൂബക്കർ പ്രകാശനം ചെയ്തു.പ്രൊഫ:ജയലക്ഷ്മി ഉണ്ണിത്താൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പി.സതീഷ് ബാബു അധ്യക്ഷതവഹിച്ചു.
പൃഥ്വീരാജ് മൊടക്കല്ലൂർ, ഗണേശൻ തെക്കേടത്ത്, യു . എ.ദേവ ലക്ഷ്മി എന്നിവർ സംസാരിച്ചു. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കവിതാരചന മത്സരത്തിൽ പങ്കെടുത്ത ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 28 വിദ്യാർത്ഥികളുടെ രചനകളാണ് ‘കവിതായന’ ത്തിൽ ഉള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ കലാസാഹിതി ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
