ന്യൂഡൽഹി: രാഷ്ട്രീയ കാര്യ സമിതിയിൽ ആറ് പേരേയും വൈസ് പ്രസിഡണ്ടുമാരായി 13 പേരേയും ജനറൽ സെക്രട്ടറിമാരായി 58 പേരേയും നിയമിച്ചു കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പുന:സംഘടിപ്പിച്ചു. ബി.ജെ പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറിയാക്കിയിട്ടുണ്ട്.
രാജ് മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി മുഹമ്മദ്, എ.കെ. മണി എന്നിവരാണ് പുതിയ രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ. ടി. ശരത് ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. വിൻസെൻ്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. വി.എ നാരായണൻ ആണ് പുതിയ ട്രഷറർ.
ജനറൽ സെക്രട്ടറിമാർ:
പഴകുളം മധു, ടോമി കള്ളാനി , കെ.ജയന്ത് , എം.എം. നസീർ , ദീപ്തി മേരി വർഗ്ഗീസ്, പി.എം. അബ്ദുൾ മുത്തലിബ്, പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി. എ. സലീം, കെ.പി. ശ്രീകുമാർ, ടി യു രാധാകൃഷ്ണൻ, ജോസി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം. പി. വിൻസെൻ്റ്, ജോസ് വള്ളൂർ, സി. ചന്ദ്രൻ, ഇബ്രാഹിം കള്ളാർ, പി. മോഹൻ രാജ്, ജ്യോതികുമാർ ചാമക്കാല, എം.ജെ ജോബ്, എസ് അശോകൻ, മണക്കാട് സുരേഷ്, കെ. എൽ. പൗലോസ്, എം.എ. വാഹിദ്, രമണി പി നായർ, ഹക്കീം കുന്നിൽ, അലിപ്പറ്റ ജമീല, ഫിൽസൻ മാത്യുസ് , വി. ബാബുരാജ്, എ. ഷാനവാസ് ഖാൻ, കെ. നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി. ജർമിയാസ്, അനിൽ അക്കര , കെ.എസ് ശബരീനാഥൻ, സന്ദീപ് വാര്യർ, കെ.ബി. ശശികുമാർ, കെ പി നൗഷാദ് അലി, ഐ.കെ രാജു , എം.ആർ. അഭിലാഷ്, കെ.എ. തുളസി, കെ.എസ് ഗോപകുമാർ, ഫിലിപ് ജോസഫ്, കറ്റാനം ഷാജി, എൻ. ഷൈലജ്, ബി.ആർ.എം ഷഫീർ, എബി കുര്യാക്കോസ്, പി.ടി. അജയ് മോഹൻ, കെ.വി. ദാസൻ , അൻസജിത റസ്സൽ, വിദ്യ ബാലകൃഷ്ണൻ, നിഷ സോമൻ, ആർ. ലക്ഷ്മി, സോണിയ ഗിരി, കെ. ശശിധരൻ, ഇ. സമീർ, സൈമൺ അലക്സ്.
