കോഴിക്കോട്: ഇത്തവണത്തെ ഓണം വാരാഘോഷം ‘മാവേലിക്കസ് 2025’ പരിപാടികള്‍ പൂക്കള മത്സരത്തോടെയാണ് ആരംഭിക്കുന്നത്. കോപ്പറേഷന് പരിധിയില്‍ നൂറോളം വേദികളാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിനായി കണ്ടെത്തിയത്. മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഇതിനുപുറമേ മത്സരം നടക്കുന്ന മുഴുവൻ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷണീയമായ പ്രൈസ് മണി നൽകും. മത്സരത്തിൽ പങ്കെടുക്കാനായി മാവേലിക്കസ് ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 300 രൂപയാണ് രജിസ്ട്രേഷന് ഫീസ്. https://play.google.com/store/apps/details?id=com.conferenceprime.mavelicus ആപ്പ് വഴി ആണ് രജിസ്ടേഷൻ.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് -9288001197, 9895613615
