കോഴിക്കോട്: എക്കണോമിക്സ് ടൈംസ് ദക്ഷിണേന്ത്യൻ എഡിഷനുകളുടെ പത്രാധിപരായി മലയാളി. വയനാട് മുള്ളൻകൊല്ലി സ്വദേശി മനു പി ടോംസ് ആണ് എഡിറ്റർ പദവിയിൽ ചുമതലയേറ്റത്. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്ന് ജേർണലിസം ബിരുദം നേടിയ മനു മനോരമയിലും എക്സ്പ്രസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് പുതിയ പദവിയിൽ നിർവഹിക്കാനുള്ളത്.
വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ കുടിയേറ്റ കർഷക കുടുംബത്തിൽ ജനിച്ച്, മുള്ളൻകൊല്ലിയിലെ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് കഠിനാധ്വാനവും സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും കൊണ്ട് മാത്രം ജീവിതത്തിലും കരിയറിലും പടവുകൾ കയറിവന്നയാളാണ് മനു.
22 വർഷമായി പത്രപ്രവർത്തന രംഗത്തുണ്ട്.
ഇന്ത്യയുടെ കോർപറേറ്റ് മേഖലയെ പിടിച്ചുകുലുക്കിയ ഒട്ടേറെ വാർത്തകൾ ബിസിനസ് ലൈനിലും വി സി സർക്കിളിലും മിന്റിലും ഇ ടിയിലുമായി ചെയ്തിട്ടുണ്ട്.
