എറണാകുളം: പ്രമുഖ അവതാരകൻ രാജേഷ് കേശവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം തളർന്നു വീഴുകയായിരുന്നു. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ആൻജിയോ പ്ലാസ്റ്റി ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്ററിൽ കഴിയുകയാണ്.
ചാനലുകളിലും സിനിമാ സംബന്ധിയായ പരിപാടികളിലും സ്റ്റേജ് ഷോകളിലും വർഷങ്ങളായി അവതാരകനാണ് രാജേഷ്. ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് നിരവധി ഷോസ് ആണ് ചെയ്തത്. ആഗോളതലത്തിൽ പ്രോഗ്രാം അവതരിപ്പിച്ചും രാജേഷ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
