ചേമഞ്ചേരി : തിരുവങ്ങൂരില്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡില്‍ കൂറ്റൻ ഗര്‍ത്തം. കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടമുണ്ടാക്കുന്ന കുഴി രൂപപ്പെട്ടത്.
അണ്ടിക്കമ്പനിക്കും കള്ളുഷാപ്പിനും ഇടയിലുള്ള, പ്രധാന ദേശീയപാതയോട് ചേര്‍ന്നുള്ള ഭാഗത്തായാണ് റോഡ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയിലാണ് റോഡ് തകർന്നതെന്ന് കരുതുന്നു. ടാറിംങ് പാടേ പൊട്ടി ഉള്‍ഭാഗത്തേയ്ക്ക് വീണ നിലയിലാണ്.
രാവിലെ ഈ ഭാഗത്ത് കൂടെ സഞ്ചരിച്ച യാത്രക്കാരാണ് ഗര്‍ത്തം രൂപപ്പെട്ടത് കണ്ടത്. മഴ ശക്തിപ്പെട്ടാൽ ഗർത്തം കൂടുതൽ വലുതാകാനും, പ്രധാന പാതയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.
