കോഴിക്കോട് : പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം താജ് അനുസ്മരണത്തോടനുബന്ധിച്ച് ജൂലൈ 30 ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ‘സ്പോട്ട് ആക്ടിങ്ങ് മത്സരം നടത്തുന്നു.
മത്സര വിജയികൾക്ക് ഒന്നാംസമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും നൽകും.
2026 ജൂലായ് മാസത്തിൽ18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും പങ്കെടുക്കാം. ഉയർന്ന പ്രായപരിധിയില്ല. ജൂലൈ 26 ന് വൈകുന്നേരം ഏഴ് മണിയ്ക്ക് മുൻപ്, റജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം. 250 രൂപയാണ് റജിസ്റ്റ്രേഷൻ ഫീസ്.
30ന് രാവിലെ 10.30 ന് മത്സരം ആരംഭിയ്ക്കും. മത്സരാർത്ഥികൾക്ക് സംഘാടകർ നറുക്കെടുപ്പിലൂടെ നൽകുന്ന വിഷയം, സാഹചര്യം, കഥാപാത്രം അല്ലെങ്കിൽ സന്ദർഭം അടിസ്ഥാനമാക്കിയാണ് സ്പോട്ട് ആക്ടിംഗ് അവതരിപ്പിക്കേണ്ടത്.
പരമാവധി 5 മിനിറ്റാണ് അവതരണ ദൈർഘ്യം. 5 മിനിറ്റ് തയ്യാറെടുപ്പ് സമയം അനുവദിയ്ക്കും.കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും ആവശ്യമായ ചെറിയ പ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വലിയ സെറ്റുകളോ സങ്കീർണ്ണമായ ഉപകരണങ്ങളോ അനുവദനീയമല്ല. വേഷവിധാനങ്ങൾ നിർബന്ധമല്ല. കൂടുതൽ വിവരങ്ങൾക്ക് :9447337863,9847246467
