താമരശ്ശേരി: തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു.
കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ കാട്ടുമുണ്ട ആനപ്പാറ കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്. സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒരു കിലോ മീറ്റർ ദൂരെ നിന്നാണ് മൃതദേഹം ലഭിച്ചത്.
