ഹോങ്കോംഗ്: ദുബായിൽ നിന്നുള്ള ഒരു കാർഗോ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാ പട്രോളിംഗ് വാഹനത്തിൽ ഇടിച്ച് രണ്ട് ഹോങ്കോംഗ് വിമാനത്താവള സുരക്ഷാ ജീവനക്കാർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
കടലിലേക്ക് തെന്നിനീങ്ങിയ വിമാനം ഭാഗികമായി വെള്ളത്തിനടിയിലായി. എന്നാൽ വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
