കോഴിക്കോട്: കുറ്റിച്ചിറ സിയസ്കോ വനിതാ വേദി സ്റ്റാർ കെയർ ഹോസ്പിറ്റലുമായി ചേർന്ന് സ്ത്രീ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി. കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും ക്ലാസിൽ പങ്കെടുത്തു. വളർന്നു വരുന്ന തലമുറയിലെ പെൺകുട്ടികൾക്കും ആർത്തവ വിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകൾക്കും പ്രയോജനപ്രദമായ വിഷയങ്ങളാണ് ക്ലാസിൽ ഉൾക്കൊള്ളിച്ചിരുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ഗൈനക്കോളജി ഡോക്ടർമാരിൽ ഒരാളായ ഡോ. സുലോചന ക്ലാസ്സെടുത്തു.

സിയസ്കോ വനിതാവേദി ചെയർ പേഴ്സൺ ബ്രസീലിയ ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു. സ്റ്റാർ കെയർ എച്ച്. ഒ. ഡി വിനീഷ് ,പ്രോഗ്രാം കോർഡിനേറ്റർ പി അതുൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ബോധ വൽക്കരണ ക്ലാസും നടന്നു. സെക്രട്ടറി സാബിറ മേലെക്കണ്ടി സ്വാഗതവും ട്രഷറർ മക്സൂറത്ത് നന്ദിയും പറഞ്ഞു.
