ഡൽഹി: അദ്ധ്യാപക നിയമനത്തിന് ടെറ്റ് ( ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) ർബന്ധമാക്കിയ തീരുമാനത്തിനെതിരെ വിവിധ സർക്കാരുകളും അദ്ധ്യാപക സംഘടനകളും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ സർവിസിലുളള അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31നുള്ളിൽ യോഗ്യത നേടിയാൽ മതിയാകുമെന്ന് കോടതി ഇളവ് അനുവദിച്ചു. നേരത്തെ രണ്ടു വർഷത്തെ സമയ പരിധിയായിരുന്നു അനുവദിച്ചിരുന്നത്. ഈ സമയ പരിധി 2027 ഓഗസ്ത് 31 ന് അവസാനിക്കേണ്ടതായിരുന്നു.
സർവീസിൽ തുടരണമെങ്കിൽ ഇനി ടെറ്റ് യോഗ്യത നേടിയിരിക്കണം. പ്രമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ടെറ്റ് നിർബന്ധമാണ്. രാജ്യത്ത് സർവീസിലുള്ള 25 ലക്ഷം അദ്ധ്യാപകരെ തീരുമാനം ബാധിക്കും. കേരളത്തിൽ അൻപതിനായിരത്തോളം അദ്ധ്യാപകരെ ബാധിക്കും.
