കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എ എസ് ഐ യെ കാണാനില്ല. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുൾ റഷീദിനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഇദ്ദേഹത്തിൻ്റെ ഇരു ചക്ര വാഹനം താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം നിന്ന് കണ്ടെത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു
