കോഴിക്കോട്: നീണ്ട 23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എസ് എഫ് ഐ യൂണിയൻ. ആകെയുള്ള 16 സീറ്റുകളിൽ 13 എണ്ണത്തിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ആറിൽ അഞ്ച് ബാച്ച് റെപ്പുകളും യുയുസി-യുജി സീറ്റുകളും എസ്എഫ്ഐ നേടി.

കഴിഞ്ഞ 23 വർഷമായി അരാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ അധീനതയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ.
മുൻ മന്ത്രി കെ.ടി. ജലീലിന്റെ മകൾ ഡോ. സുമയ്യ ബീഗം പി.ജി വിഭാഗം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യു.യു.സി) തെരഞ്ഞെടുക്കപ്പെട്ടു
