കോഴിക്കോട് : അഭിഭാഷകരുടെ ഭരണ സമിതിയായ കേരള ബാർ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന നോട്ടിഫൈ ചെയ്യപ്പെട്ട അംഗങ്ങളെ വിളിച്ച് ചേർത്ത് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ അനുവദിക്കാതെ താല്ക്കാലിക നോമിനേറ്റഡ് സമിതിയെ നിയമിച്ച ബാർകൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ അഭിഭാഷകർ കോഴിക്കോട് ജില്ലാ കോടതി സെൻ്ററിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് ധർണ്ണ നടത്തിയത്. ധർണ്ണ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ജോജു സിറിയക്ക് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സിറ്റി പ്രസിഡൻ്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ കെ. എൻ ജയകുമാർ , അഡ്വ. കെ.പി അശോക് കുമാർ , ബാർ കൗൺസിൽ മെംബർ അഡ്വ: . എം . ജയദീപ് , അഡ്വ.എടത്തൊടി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അഭിഭാഷകരായ പി.ടി ദിലീപ് സ്വാഗതവും ഇ പ്രദിപ്കുമാർ നന്ദിയും പറഞ്ഞു.
