കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മരിച്ച ആർ രാജേഷിന്റെ ഭൗതിക ശരീരത്തോട് കടുത്ത അനാദരവ് എന്ന് പരാതി. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ എന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
രാജേഷിൻ്റെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില് അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
