ബാലുശ്ശേരി : മോഹനന് കുറുമ്പൊയില്‍ രചിച്ച തുഞ്ചന്‍ പ്രപഞ്ചം, സാമൂഹ്യപാഠം എന്നീ കവിതാ സമാഹാരങ്ങളുടെ പ്രകാശനം ബാലുശ്ശേരി അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ നടന്നു. എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ. കെ ശ്രീകുമാര്‍, ശ്രീനി ബാലുശ്ശേരി, ബാലു പൂക്കാട് എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷത വഹിച്ചു.

ശ്യാംകുമാര്‍ എസ് പനങ്ങാട്, പനങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എം എം ബിന്ദു, സി കെ സതീഷ് കുമാര്‍, പി കെ രാധ, സി വി രാജീവന്, പി എന്‍ ഭരതന്, ഭരതന് പുത്തൂര്‍വട്ടം, കെ.പി,മനോജ് കുമാര്‍, ജ്യോതി അനൂപ്, ടി വിനോദ് കുമാര്‍, കെ കെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തക രചയിതാവ് മോഹന്‍ കുറുമ്പൊയില്‍ മറുമൊഴി നടത്തി.
