കോഴിക്കോട് : ആകാശവും ഭൂമിയും വിദേശ യജമാനൻമാർക്കും കള്ളപ്പണക്കാർക്കും ഏൽപ്പിച്ചുകൊടുക്കുന്നതാണ് രാജ്യഭരണമെന്ന് ധരിക്കുകയും ഇതിനെതിരെ പോരാടുന്ന യുവശക്തികൾക്കെതിരെ പൈശാചികമായ മർദ്ദനമുറകൾ കൈക്കൊള്ളുകയും ചെയ്യുന്ന മോദി സർക്കാരിനോട് ക്വിറ്റ് ഇന്ത്യ എന്നു പറയാൻ സമയം വൈകിയെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ശ്രീഗണേഷ് അഭിപ്രായപ്പെട്ടു.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് യാസിർ കക്കോടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽഎൻ.സി.പി.എസ്.പി. ജില്ലാ പ്രസിഡൻ്റ് എം.ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. പി.വി.സജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി.രതീഷ്, അജ്മൽ മാങ്കാവ്,വള്ളിൽ ശ്രീജിത്ത്,സബീഷ് കുന്ദമംഗലം, ഫിറോസ് വെള്ളയിൽ,ലിംന സുരേഷ് , അരുൺ രഘുനാഥൻ,എം കെ. ദിവാകരൻ,ടി.ശ്യാമപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
മാനഞ്ചിറ എസ്.ബി.ഐ. ക്ക് സമീപത്ത് നിന്നും ആരംഭിച്ച ക്വിറ്റ് ഇന്ത്യാ സ്മൃതി യാത്ര എൻ.സി.പി.എസ്.പി. കോഴിക്കോട് ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് ടി.പി. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
