കോഴിക്കോട് : കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ യുവാവിനോട് ലൈംഗിക അതിക്രമം നടത്തിയ മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത് താഴം കരുവീട്ടിൽ അസീസ്.കെ (65 വയസ്സ്) നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
2025 ജനുവരി മാസം ഒരു ദിവസം ഒളവണ്ണ സ്വദേശിയായ പരാതിക്കാരനെ പ്രതി ബലമായി പിടിച്ച് വലിച്ച് കിണാശ്ശേരി മുജാഹിദ് പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും, പിന്നീട് 2025 ജൂൺ മാസം വരേയുള്ള കാലയളവിനിടയിൽ പരാതിക്കാരനെ അന്യായ തടങ്കലിൽ വെച്ചും മറ്റും ലൈംഗിക പീഡനം ആവർത്തിക്കുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി
