മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നടപടി. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്.
പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട് ചിത്രത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം. വൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷമുള്ള ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

