കൊച്ചി: മഞ്ഞുമ്മൽ ബോയ്സ്, ബാലൻ എന്നീ സിനിമകൾക്ക് ശേഷം ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം മോഹൻലാലിനൊപ്പം. പുതുമുഖ സംവിധായകരുടെ ഇഷ്ടപ്പെട്ട സംവിധായകനായി മോഹൻലാൽ മാറുകയാണ്. തരുൺ മൂർത്തി, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ മോഹൻലാൽ ചിത്രങ്ങൾ അണിയറയിലാണ്.
ഷൈജു ഖാലിദ് ആണ് കാമറ . ഒക്ടോബറിൽ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, എഴുത്തുകാരനായ ടി ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്യുടെ ‘ജനനായകൻ’, ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ‘ടോക്സിക്’ എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്.
മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് – വിവേക് ഹർഷൻ.
ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.
ബാലൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിദംബരത്തിന്റെ ചിത്രം. ജൂൺ 19 ന് ബാലൻ പുറത്തിറങ്ങും.
