കണ്ണൂർ: . സർക്കാർ സർവ്വീസിലെ മാറ്റത്തെ തുടർന്നുള്ള മാനസിക സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.
ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയാണ് ഇന്നല പഞ്ചായത്ത് യോഗം നടക്കവെ കുഴഞ്ഞുവീണ് മരിച്ചത്. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.
കോഴിക്കോട് വടകര സ്വദേശിയായ ദീപലേഖ നാലു മാസങ്ങൾക്കു മുമ്പാണ് ചൊക്ലിയിലേക്ക് സ്ഥലം മാറി വന്നത്. ഇതിനിടയിൽ കാലിനു പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും പരിക്ക് ഭേദമായി തിരിച്ചു ജോലിയിൽ ജോയിൻ ചെയ്തു. കഴിഞ്ഞദിവസം മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഓർഡർ വന്നിരുന്നു. ഇതിൽ ഇവർ ദുഃഖിതയായിരുന്നു എന്ന് സഹപ്രവർത്തകർ പറയുന്നു. അതിനിടയിലാണ് തിങ്കളാഴ്ച യോഗത്തിനിടെ കുഴഞ്ഞുവീണത്. സഹപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായ സുരേഷ് ശ്രീസ്ഥയുടെ ഭാര്യയാണ്.
സെക്ഷൻ മാറ്റത്തിനെ തുടർന്നുള്ള മാനസിക സംഘർഷത്താലാണ് കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ആത്മഹത്യ ചെയ്തതെന്ന്ജീ വനക്കാർ ആരോപിക്കുന്നു. കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെൻ്റ് സെക്ഷനിലെ ക്ലാർക്കായിരുന്നു ആശാലത. എൻ ജി ഒ യൂണിയൻ്റെ ഭാരവാഹിയായിരുന്ന ഇവരെ രാഷ്ട്രീയ വിരോധത്തോടെ സെക്ഷൻ മാറ്റി എന്നാണ് ആകണ്ണൂർ: . സർക്കാർ സർവ്വീസിലെ മാറ്റത്തെ തുടർന്നുള്ള മാനസിക സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.
ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയാണ് ഇന്നല പഞ്ചായത്ത് യോഗം നടക്കവെ കുഴഞ്ഞുവീണ് മരിച്ചത്. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.
കോഴിക്കോട് വടകര സ്വദേശിയായ ഇവർ നാലു മാസങ്ങൾക്കു മുമ്പാണ് ചൊക്ലിയിലേക്ക് സ്ഥലം മാറി വന്നത്. ഇതിനിടയിൽ കാലിനു പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തിൽ ആയിരുന്നു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും പരിക്ക് ഭേദമായി തിരിച്ചു ജോലിയിൽ ജോയിൻ ചെയ്തു. കഴിഞ്ഞദിവസം പിണറായി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഓർഡർ വന്നിരുന്നു. ഇതിൽ ഇവർ ദുഃഖിതയായിരുന്നു എന്ന് സഹപ്രവർത്തകർ പറയുന്നു. അതിനിടയിലാണ് തിങ്കളാഴ്ച യോഗത്തിൽ കുഴഞ്ഞുവീണത്. സഹപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായ സുരേഷ് ശ്രീസ്ഥയുടെ ഭാര്യയാണ്.
സെക്ഷൻ മാറ്റത്തിനെ തുടർന്നുള്ള മാനസിക സംഘർഷത്താലാണ് കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ആത്മഹത്യ ചെയ്തതെന്ന്ജീ വനക്കാർ ആരോപിക്കുന്നു. കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെൻ്റ് സെക്ഷനിലെ ക്ലാർക്കായിരുന്നു ആശാലത. എൻ ജി ഒ യൂണിയൻ്റെ ഭാരവാഹിയായിരുന്ന ഇവരെ രാഷ്ട്രീയ വിരോധത്തോടെ സെക്ഷൻ മാറ്റി എന്നാണ് ആരോപണം. ജോലിയിൽ സജീവമായി ഏർപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആശാലതയെന്ന് സഹപ്രവർത്തകർ പറയുന്നു.
ജീവനക്കാരിൽ മാനസിക സംഘർഷത്തിനിടയാക്കുന്ന ഭരണ കക്ഷി സംഘടനകൾക്കെതിരെ ഇടതുപക്ഷ യൂണിയനുകളും യുവജന സംഘടനകളും പ്രതിഷേധ രംഗത്തിറങ്ങിയിട്ടുണ്ട്.
