കോഴിക്കോട്: സറീന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘ഫ്യൂച്ചർ സ്കോളേഴ്സ് ജില്ലാ ലൈവ് ക്വിസ് ചാമ്പ്യൻഷിപ്പ് മത്സരവും, ’21 സെഞ്ചുറി കോർ സ്കിൽസ് അസസ്മെന്റ്’ വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും നടന്നു.
2026 ജൂലൈ 19-ന് നടന്ന ’21st സെഞ്ചുറി കോർ സ്കിൽസ് അസസ്മെന്റ്’ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 41 വിദ്യാർത്ഥികൾക്ക് ജില്ലാതല മെരിറ്റ് സർട്ടിഫിക്കറ്റുകളും, അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച 27 വിദ്യാർത്ഥികൾക്ക് 1,000 രൂപ വീതം ക്യാഷ് പ്രൈസും വിതരണം ചെയ്തു. തുടർന്ന് ലൈവ് ക്വിസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഫൈനൽ റൗണ്ട് ക്വിസ് മത്സരം നടന്നു. സ്നേഹജ് ശ്രീനിവാസ് ക്വിസ് മത്സരങ്ങൾ നയിച്ചു.
സറീന ട്രസ്റ്റ് ചെയർമാൻ . പി.പി. സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് റിട്ട. ഇംഗ്ലീഷ് പ്രൊഫസർ ഡോ. നഗേഷ് എസ്. മുഖ്യാതിഥിയായിരുന്നു.സറീന ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. സ്വർണ്ണകുമാരി ഇ.കെ സ്വാഗതം പറഞ്ഞു.
നടക്കാവ് ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഗിരീഷ് കുമാർ സി., കോഴിക്കോട് പ്രൊവിഡൻസ് ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി, ഗുരുവായൂരാപ്പൻ കോളേജ് മുൻ ചരിത്രവിഭാഗം മേധാവിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗവുമായ പി. പത്മനാഭൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിന് സറീന ട്രസ്റ്റ് കോ-ഓർഡിനേറ്റർ ഡോ. പ്രഭാകരൻ പി.എം. നന്ദി രേഖപ്പെടുത്തി.
ലൈവ് ക്വിസ് വിജയികൾ:
ഒന്നാം സമ്മാനം : കാറ്റഗറി 1-ൽ ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ബാലുശ്ശേരിയും കാറ്റഗറി 2-ൽ ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ്, വെള്ളിമാടു കുന്നും, വിജയികളായി. ഇവർക്കു ‘ഡിസ്ട്രിക്റ്റ് ചാമ്പ്യൻ ട്രോഫി’ സ്കൂളിനും, വിദ്യാർത്ഥികൾക്ക് 10,000 രൂപ ക്യാഷ് പ്രൈസും മെരിറ്റ് സർട്ടിഫിക്കറ്റും നൽകി.
രണ്ടാം സമ്മാനം : കാറ്റഗറി 1-ൽ സെന്റ് മൈക്കേൽസ് എച്ച്.എസ്.എസ്, വെസ്റ്റ് ഹിൽ നും, കാറ്റഗറി 2-ൽ എം.എസ്.എസ് പബ്ലിക് സ്കൂൾ, മാവിലിക്കടവ് സ്കൂളിന് ട്രോഫിയും, വിദ്യാർത്ഥികൾക്ക് 7,000 രൂപ ക്യാഷ് പ്രൈസും മെരിറ്റ് സർട്ടിഫിക്കറ്റും നൽകി.
മൂന്നാം സമ്മാനം : കാറ്റഗറി 1-ൽ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നടക്കാവ്നും, കാറ്റഗറി 2-ൽ വേദവ്യാസ വിദ്യാലയം, മലാപറമ്പ് സ്കൂളിന് ട്രോഫിയും, വിദ്യാർത്ഥികൾക്ക് 4,000 രൂപ ക്യാഷ് പ്രൈസും മെരിറ്റ് സർട്ടിഫിക്കറ്റും നൽകി.
