മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യൻ്റെ സിനിയൊരുങ്ങുന്നു. കോമഡി ആക്ഷൻ ത്രില്ലറാകുമെന്നാണ് സൂചന. കഥയും തിരക്കഥയും അനൂപ് തന്നെയാണ്.
ബിനു ജോര്‍ജ് അലക്സാണ്ടറും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രീകരണം നവംബറില്‍ തുടങ്ങും. ഭ്രമയുഗം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാലാണ് ക്യാമറ. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി എന്നിവരാണ് വരനെ ആവശ്യമുണ്ടില്‍ പ്രധാന വേഷത്തിലെത്തിയത്.
