കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പത്തോളജി ലാബിലെ പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് നിലവിൽ വന്ന കാലം മുതൽ വർഷങ്ങളായി സൗജന്യമായി നടത്തിയിരുന്ന പരിശോധനകൾക്കാണ് ഇപ്പോൾ ഫീസ് ഏർപ്പെടുത്തുന്നത്.
ദൈനംദിനം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികളെയാണ് ഇത് ബാധിക്കുന്നത്.
ഫീസ് ഏർപ്പെടുതിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിലെ സൗജന്യ സേവനങ്ങൾ നിർത്തലാക്കുക എന്ന യുഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിനുപിന്നിൽ. കോഴിക്കോട് മെഡിക്കൽ കോളജിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇത്തരം നീക്കങ്ങൾ പിൻവലിക്കണം എന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
